രണ്ടാമത് മോർണിംഗ് സ്റ്റാർ ടൂർണമെന്റ് സമാപിച്ചപ്പോൾ കൊടകര സഹൃദയ കോളേജും അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജും വിജയികളായി
ലഹരി വേണ്ട സ്പോർട്സ് മതി എന്ന ആശയത്തിൽ ഊന്നിക്കൊണ്ട് ഡിസംബർ 15 16 തീയതികളിൽ അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിൽ നടന്ന രണ്ടാമത് മോർണിംഗ് സ്റ്റാർ ടൂർണമെന്റിൽ ഓൾ ഇന്ത്യ നെറ്റ് ബോൾ പുരുഷ വിഭാഗത്തിൽ കൊടകര സഹൃദയ കോളേജും, എംഇഎസ് മാറമ്പിള്ളിയും വിജയികളായി. വനിതാ വിഭാഗത്തിൽ അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. അഖില കേരള മിക്സഡ് വടംവലി മത്സരത്തിൽ കൊടകര സഹൃദയ കോളേജ്,പൊങ്ങം നൈപുണ്യ കോളേജ്, തൊടുപുഴ ന്യൂമാൻ കോളേജ് തുടങ്ങിയവർ വിജയികളായി.
